Site iconSite icon Janayugom Online

ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം; വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

ഓപ്പറേഷൻ നംഖോർ കേസുമായി ബന്ധപ്പെട്ട് നടൻ ദുല്‍ഖര്‍ സൽമാന് ഹൈക്കോടതിയിൽനിന്ന് താത്കാലിക ആശ്വാസം. പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകി. വാഹനം വിട്ടുകിട്ടുന്നതിനായി ദുല്‍ഖര്‍ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകണമെന്നും, വാഹനത്തിന്റെ 20 വർഷത്തെ വിവരങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ അപേക്ഷ ലഭിച്ചാൽ അത് പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചു. അഥവാ അപേക്ഷ തള്ളുകയാണെങ്കിൽ, കൃത്യമായ കാരണം രേഖാമൂലം ബോധിപ്പിക്കണം എന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് കസ്റ്റംസിനോട് ഹൈക്കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചു. അന്വേഷണത്തിന് വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടത് അനിവാര്യമാണോ എന്നും, രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം എന്നും കോടതി ചോദിച്ചു. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗാരന്റി നൽകാമെന്ന് ദുല്‍ഖര്‍ സൽമാൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

Exit mobile version