Site icon Janayugom Online

ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ പത്ത് മര ണം: 11 പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു

uttarakhand

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍പ്പെട്ട് പത്തുപേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലെത്തിയ പര്‍വതാരോഹക പരിശീലന സംഘത്തിലെ ആളുകളാണ് ഹിമപാതത്തില്‍ മരിച്ചത്. സംഘത്തിലെ പതിനൊന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സംഘത്തില്‍പ്പെട്ട എട്ടുപേരെ രക്ഷിക്കാനായതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ദുരന്തമുഖത്ത് എത്തിയിട്ടുള്ളതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. 16,000 ഉയരത്തിലാണ് പര്‍വതാരോഹകര്‍ ഉള്ളത്. രാവിലെ ഒമ്പതുമണിയോടെയാണ് ഹിമപാതമുണ്ടായതെന്നാണ് വിവരം. ഉത്തരകാശിയിലെ നെഹ്‌റു പര്‍വതാരോഹക പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നുള്ളവരാണ് അപകടത്തിപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് എന്നിവയുടെ ടീമുകൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ളതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ ഓഫീസ് അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചതായും സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ സഹായവും കേന്ദ്രം ഉറപ്പുനൽകിയതായും മുഖ്യമന്ത്രിയുടെ പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Ten dead in Uttarak­hand avalanche: Search under­way for 11

You may also like this video

Exit mobile version