Site icon Janayugom Online

മത്സ്യബന്ധന ബോട്ട് മുങ്ങി പത്ത് പേര്‍ മ രിച്ചു: 11 പേരെ കാണാതായി

boat

കാ​ന​ഡയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു. കാനഡയുടെ കി​ഴ​ക്ക​ൻ തീ​ര​ത്താണ് സ്പാ​നി​ഷ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി 10 പേ​ർ മ​രിച്ചത്. അപകടത്തില്‍ 11 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. മൂ​ന്നു ജീ​വ​ന​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കാ​ന​ഡ​യി​ലെ ന്യൂ​ഫൗ​ണ്ട്‌​ലാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ക​ട​ലി​ലാ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്. ബോ​ട്ട് 24 അം​ഗ ജീ​വ​ന​ക്കാ​രി​ല്‍ 16 സ്പാ​നി​ഷു​കാ​രും പെ​റു​വി​യ​ൻ, ഘാ​ന പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സ്‌​പെ​യി​നി​ലെ ഗ​ലീ​ഷ്യ മേ​ഖ​ല​യി​ലെ മ​രി​ൻ തു​റ​മു​ഖ​ത്ത് നി​ന്നാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് എത്തിയത്.

Eng­lish Sum­ma­ry: Ten kil led, 11 miss­ing in fish­ing boat sinking

You may like this video also

Exit mobile version