Site iconSite icon Janayugom Online

കടന്നൽ കുത്തേറ്റ് പത്തുപേര്‍ ആശുപത്രിയിൽ

ഓമശ്ശേരി പെരുവില്ലിയിൽ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കുത്തേറ്റ ഏഴ് പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ (40), ശോശാമ്മ (60), സിന്ധു (45), ഓമന ( 60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷാമേഷ്, രാമൻ, സുമതി എന്നിവരാണ് ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ ഉച്ചയ്ക് രണ്ടരയോടെയാണ് സംഭവം.

Exit mobile version