Site iconSite icon Janayugom Online

പതിനായിരം കിലോ ചീഞ്ഞ മത്സ്യം പിടികൂടി

ആര്യങ്കാവില്‍ നിന്ന് പതിനായിരം കിലോ ചീഞ്ഞ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ച പതിനായിരം കിലോ ചൂരമീനാണ് പിടികൂടിയത്. മൂന്ന് ലോറികളില്‍ നിന്നായാണ് മീന്‍ പിടികൂടിയത്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു. മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ പഴകിയ മീന്‍ എത്തിക്കാന്‍ സാധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മീന്‍ പിടികൂടിയത്. നാഗപട്ടണം, കടലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മീന്‍ കൊണ്ടുവന്നത്.

Eng­lish sum­ma­ry; Ten thou­sand kilos of juicy fish were caught

You may also like this video;

Exit mobile version