വെള്ളനാട്, കുളക്കോട് നാലാം ക്ലാസുകാരി കഴുത്തിൽ ഷാൾ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് വിവരം. നാലാം ക്ലാസ് വിദ്യാർഥിയായ ശ്രീകുട്ടി – മഹോഷ് ദമ്പതികളുടെ മകളായ ദീക്ഷിത (10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവും മാതാവും തമ്മിൽ വേർപിരിയുന്നതിനായുള്ള കേസ് കോടതിയിൽ നടക്കുന്നതിനാൽ ഇരുവരും അകന്നാണ് കഴിയുന്നത്. ദീക്ഷിതയെ കുളിമുറിയിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിലാണ് കണ്ടത്തിയത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ബാത്ത്റൂം ഉണ്ടായിരുന്നത്.
ആര്യനാട് പൊലീസ് സംഭവ സ്ഥലത്തെത്തുകയും സാഹചര്യങ്ങൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം വെള്ളനാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇളയ കുട്ടിയുമായി വഴക്കിട്ടതിനെ തുടർന്ന് കുട്ടിയെ മുത്തച്ഛൻ ശകാരിച്ചിരുന്നു. പിന്നീടാണ് കുളിമുറിയിൽ കയറി കുട്ടി ആത്മഹത്യ ചെയ്തതെന്നും പറുയുന്നു.

