Site iconSite icon Janayugom Online

പ്രവാസികൾക്ക് കരുതലിന്റെ ചിറകൊരുക്കിയ പത്തുവർഷങ്ങൾ

കഴിഞ്ഞ പത്തുവർഷക്കാലയളവിൽ പ്രവാസികൾക്കായി ഇടതുപക്ഷ സർക്കാർ ചെലവിട്ടത് കോടികൾ. 2016–17ൽ പ്രവാസികൾക്കുള്ള ബജറ്റ് വിഹിതം 25.39 കോടിയായിരുന്നു. ഇത് 2025–26ൽ 150. 81 കോടിയായി ഉയർന്നിരിക്കയാണ്. പ്രവാസി മേഖലയിൽ വളരെ കാര്യക്ഷമമായ ഇടപെടലാണ് സംസ്ഥാന ഗവൺമെന്റ് നടത്തിയത് എന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് ബജറ്റ് വിഹിതത്തിലെ വൻ വർധനവ്. ഇന്ന് മലപ്പുറത്ത് നടന്ന വിഷൻ 2031‑പ്രവാസി കാര്യ വകുപ്പിന്റെ മലപ്പുറത്ത് നടന്ന സംസ്ഥാനതല സെമിനാറിൽ നോർക്ക വകുപ്പ് സ്പെഷഷ്യൽ സെക്രട്ടറി ടി വി അനുപമ അവതരിപ്പിച്ച സമീപന രേഖയിലാണ് വകുപ്പിന്റെ നേട്ടങ്ങൾ വിശദീകരിച്ചത്. മറ്റൊരു സംസ്ഥാനവും നടപ്പാക്കാത്ത ഏറ്റവും മികച്ച ക്ഷേമ‑സഹായ പ്രവർത്തനങ്ങളാണ് എൽ ഡി എഫ് ഗവൺമെന്റ് കേരളത്തിന്റെ പുരോഗമനത്തിന് അടിത്തറയും ചാലകശക്തിയുമായ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കുന്നതിനായി വിഭാവനം ചെയ്തത്. ഏറ്റവും കൂടുതൽ തുക ചെലവിട്ടത് പ്രവാസി പെൻഷൻ പദ്ധതിക്കാണ്.

2016 മുതൽ 68,356 പ്രവാസികൾക്ക് 739.8 കോടിയിലധികം രൂപയാണ് പെൻഷനായി വിതരണം ചെയ്തു. 33,458 കുടുംബങ്ങൾക്ക് സാന്ത്വന പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകി. തിരികെയെത്തിയ 23000ൽപരം പ്രവാസികൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾ ലഭ്യമാക്കി. കോവിഡ് കാലത്ത് 5.6 ലക്ഷം പേരുടെ തിരിച്ചു വരവാണ് ഏറ്റവും ആസൂത്രിതമായി ഏകോപിപ്പിച്ചത്. മടങ്ങി എത്തിയവർക്ക് എൻഡിആർപിആർഇഎം പദ്ധതി വഴി 2013 മുതൽ 9239ലധികം പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകി. കോവിഡ് പ്രതിസന്ധിക്ക് ശേഷം 13,906 പേർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായം നൽകി. 

എൻബിഎഫ് സി വഴി പ്രവാസി സംരഭകർക്ക് വിദഗ്ധ ഉപദേശം നൽകി 551 യൂണിറ്റുകൾ ആരംഭിക്കുകയുണ്ടായി. 181 രാജ്യങ്ങളിലെ 7.5 ലക്ഷം പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡും ഇൻഷുറൻസും ലഭ്യമാക്കി. മാസം തോറും ജില്ലാതല പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു. പ്രവാസി നിയമ സഹായ സെൽ വഴി പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്നു. നോർക്ക റൂട്ട്സ് വഴി കഴിഞ്ഞ 10 വർഷം കൊണ്ട് 3659 പേരെ റിക്രൂട്ട് ചെയ്ത് ജോലി ഉറപ്പാക്കാൻ സാധിച്ചുവെന്നും സമീപന രേഖ വെളിപ്പെടുത്തുന്നു. 

Exit mobile version