Site iconSite icon Janayugom Online

കിര്‍ഗിസ്ഥാന്‍— താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം

31 വര്‍ഷമായി തുടരുന്ന അതിര്‍ത്തി തര്‍ക്കത്തിന്റെ ഭാഗമായി കിര്‍ഗിസ്ഥാന്‍ — താജിക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ 94 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തര്‍ക്ക പ്രദേശങ്ങളില്‍ പീരങ്കി ആക്രമണവും ഡ്രോണ്‍ ആക്രമണവും നടക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അതിര്‍ത്തി തര്‍ക്കത്തിലായ ഇരുരാജ്യങ്ങളും തമ്മില്‍ പതിവായി പോരാട്ടം നടക്കുകയാണ്. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ച ആരംഭിച്ച പുതിയ ഏറ്റുമുട്ടലാണ് രൂക്ഷമായി തുടരുന്നത്.

അക്രമം ആരംഭിച്ചതിനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനും ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അഭ്യര്‍ത്ഥിച്ചു. ആയിരം കിലോമീറ്റര്‍ (600മൈല്‍) അതിര്‍ത്തിയാണ് കിര്‍ഗിസ്ഥാനും താജിക്കിസ്ഥാനും തമ്മില്‍ പങ്കിടുന്നത്, അതില്‍ മൂന്നിലൊരു ഭാഗവും തര്‍ക്കപ്രദേശമാണ്.

Eng­lish sum­ma­ry; Ten­sions inten­si­fy on the Kyr­gyzs­tan-Tajik­istan border

You may also like this video;

Exit mobile version