Site icon Janayugom Online

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം

terror attack

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ബിഹാറിലെ ബത്യ സില സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷംഷാദ്, ഫൈസാൻ ഖാസ്രി എന്നിവർ ജില്ലയിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പുൽവാമയിലെ ഖർപോര രത്‌നിപോരയിലാണ് തീവ്രവാദികൾ വെടിയുതിർത്തത്.

Eng­lish Sum­ma­ry: Ter­ror attack in Jam­mu and Kash­mir’s Pulwama

You may like this video also

Exit mobile version