ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടു. ഉധംപൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികളെ നേരിടുന്നതിനായി ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആയുധ പരിശീലനമുള്‍പ്പെടെ ലഭിച്ച പൗരന്മാരാണ് വില്ലേജ് ഡിഫൻസ് ഗാർഡിലുള്ളത്.
രാവിലെ 7.45ന് ബസന്ത്ഗഡിലെ പനാരാ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പിനിടെ, ബസന്ത്നഗറിലെ ലോവര്‍ പൂനാറില്‍ താമസിക്കുന്ന 48കാരനായ മുഹമ്മദ് ഷെരീഫാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ തുടർന്ന് ബസന്ത്ഗഡ് സ്റ്റേഷൻ പരിധിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.
പൂഞ്ചിലെ മെന്‍ധര്‍, ഹര്‍നി, ജരന്‍ വാലി ഗലി പ്രദേശങ്ങളിലെ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകള്‍ക്ക് വെള്ളിയാഴ്ച ആയുധ പരിശീലനമുള്‍പ്പെടെ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
English Summary: Terror attack in Kashmir: One kil led
You may also like this video