Site iconSite icon Janayugom Online

പാകിസ്ഥാനില്‍ ഭീകരാക്രമണം: 23 സൈനികര്‍ കൊല്ലപ്പെട്ടു

terror attackterror attack

പാകിസ്ഥാനില്‍ നടന്ന ചാവേർ ആക്രമണത്തിൽ 23 പേർ ​കൊല്ലപ്പെട്ടു. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള തെഹ്‍രീക് ഇ ജിഹാദ് പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാൻ അതിർത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണിത്.
ആക്രമണത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് മുറികൾ തകർന്നു. അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റവരുടെ നില ഗുരതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തെ കുറിച്ച് പാക് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 

താലിബാൻ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തത് മുതൽ അതിർത്തിമേഖലകളിൽ ആക്രമണം വർധിക്കുകയാണ്. തെഹ്‍രീക് ഇ താലിബാൻ ആണ് പാകിസ്ഥാന്റെ ഏറ്റവും വലിയ ഭീഷണി. ജനുവരിയിൽ പെഷവാറിന്റെ വടക്കുപടിഞ്ഞാറൻ നഗരത്തിലെ പള്ളിയില്‍ ഇവര്‍ നടത്തിയ ആക്രമണത്തിൽ 80ലേറെ പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Ter­ror attack in Pak­istan: 23 sol­diers killed

You may also like this video

Exit mobile version