Site icon Janayugom Online

പാകിസ്ഥാനില്‍ ചാവേറാക്രമണം: മൂന്ന് മരണം

പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പൊലീസ് വാഹനത്തിനു നേരെ ചാവേര്‍ ബോംബാക്രമണം. ക്വറ്റ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പോളിയോ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായുള്ള ആരോഗ്യ ഉദ്യോഗസ്ഥരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 

പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹരീക് ഇ താലിബാന്‍ പാകിസ്ഥാനാണ്(ടിടിപി) ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. പാകിസ്ഥാന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായി സംഘം പ്രഖ്യാപിക്കുകയും രാജ്യവ്യാപകമായി ആക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
2014 ല്‍ പാകിസ്ഥാനിലെ സെെനിക സ്കുളില്‍ ടിടിപി നടത്തിയ ആക്രമണത്തില്‍ 150 പേരാണ് കൊല്ലപ്പെട്ടത്. പാക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസ് (പിഐപിഎസ്) പ്രകാരം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങളിൽ 50 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

Eng­lish Summary:Terror attack in Pak­istan: Three dead
You may also like this video

Exit mobile version