Site iconSite icon Janayugom Online

രജൗരിയിലും ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്

കുൽഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേർക്കാണ് ഭീകരർ വെടിവയ്പ്പ് നടത്തിയത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചു.

കുൽ​ഗ്രാമിൽ നടന്ന വെടിവയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരരെയും സൈന്യം വധിച്ചു. മോഡർഗാം മേഖലയിൽ സംയുക്തസംഘം നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഭീകരാക്രമണത്തിൽ സൈനികന് പരിക്കേറ്റത്. കുൽ​ഗാമിലെ ഫ്രിസാൽ മേഖലയിലാണ്‌ നാലു ഭീകരരെ വധിച്ചത്‌.

Eng­lish Summary:Terror attack in Rajouri too; A sol­dier was injured
You may also like this video

Exit mobile version