Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു: നാലുപേര്‍ അറസ്റ്റില്‍

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഡല്‍ഹി പൊലീസ്. തീവ്രവാദികളെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജഹാംഗീര്‍പുരിയില്‍ നിന്ന് അറസ്റ്റ് ചെയ്ത രണ്ടുപേരെ കൂടാതെയാണിത്. എട്ട് പേരെയാണ് കൃത്യത്തിനായി നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. നാല് പേര്‍കൂടി സംശയനിഴലില്‍ ഉണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഡല്‍ഹി പൊലീസ് പ്രത്യേക സെല്‍ അറിയിച്ചു. ഇവര്‍ക്ക് രഹസ്യ ഏജന്റുകള്‍ വഴി പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സിഗ്നല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തുന്നത്. ഉത്തരാഖണ്ഡില്‍വച്ചാണ് ആയുധകൈമാറ്റം നടന്നതെന്നും പൊലീസ് പറഞ്ഞു. ഈ പ്രദേശത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു. ഈ മാസം ആദ്യം അറസ്റ്റു ചെയ്ത ജഗജീത് സിങ്, നൗഷാദ് എന്നിവര്‍ വലതുപക്ഷ നേതാക്കളെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Ter­ror plot bust­ed in Del­hi ahead of Repub­lic Day
You may also like this video

Exit mobile version