Site iconSite icon Janayugom Online

രജൗരി-പൂഞ്ച് മേഖലയിൽ തീവ്രവാദം വർധിച്ചു: കരസേനാ മേധാവി

രജൗരി-പൂഞ്ച് മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചിരിക്കുന്നുവെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. നിയന്ത്രണരേഖയിലും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും സൈന്യത്തിന് ഇത്തരം നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാനായിട്ടുണ്ട്.
അതിർത്തിക്കപ്പുറമുള്ള രജൗരി-പൂഞ്ച് മേഖലയില്‍ ബാഹ്യശക്തികള്‍ തീവ്രവാദികളെ സഹായിക്കുകയാണെന്നും വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ ജനറൽ പാണ്ഡെ പറഞ്ഞു. നിയന്ത്രണരേഖയിൽ വെടിനിർത്തൽ ധാരണ തുടരുന്നു. 

കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ 2020ൽ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാന്‍ നയതന്ത്ര തലങ്ങളിൽ ചർച്ചകൾ തുടരുകയാണ്. ജമ്മു കശ്മീരിന്റെ വടക്കൻ അതിർത്തിയിലെ സ്ഥിതി ഭദ്രമാണ്. എങ്കിലും അതീവ ജാഗ്രത അനിവാര്യമാണ്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധം സാധാരണഗതിയിലല്ലെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി. ഇന്ത്യ‑മ്യാൻമർ അതിർത്തിയിലെ സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry; Ter­ror­ism on the rise in Rajouri-Poonch region: Army chief
You may also like this video

Exit mobile version