Site iconSite icon Janayugom Online

തീവ്രവാദി ആക്രണത്തില്‍ നൈഗറില്‍ 18 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

niger attackniger attack

നൈഗറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതെന്ന് സർക്കാർ പറയുന്നു.

തില്ലബെരി മേഖലയില്‍ ആളുകളുമായി പോയ ട്രക്കിന് നേരെ മോട്ടോർ ബൈക്കുകളിലെത്തിയ ആയുധധാരികളായ കൊള്ളക്കാർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

പടിഞ്ഞാറൻ നൈഗർ, അയൽരാജ്യമായ മാലി, ബുർക്കിന ഫാസോ എന്നിവിടങ്ങളില്‍ കഴിഞ്ഞ കുറച്ചു വർഷങ്ങള്‍ക്കിടെ നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Eng­lish Sum­ma­ry: Ter­ror­ist attack kills 18 locals in Niger

You may like this video also

Exit mobile version