Site iconSite icon Janayugom Online

കശ്മീരില്‍ തീർഥാടകസംഘം സഞ്ചരിച്ച വാഹനത്തിനു ഭീകരാക്രമണം: പത്ത് മരണം

ജമ്മു കാശ്മീരിൽ തീർഥാടകസംഘം സഞ്ചരിച്ച വാഹനത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്ക്. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെയ്പ്പിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് സുരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജില്ലാ കളക്ടര്‍ വിശേഷ് മഹാജന്‍ അറിയിച്ചു. 

യാത്രക്കാരുടെ പേരും മറ്റ് വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. പ്രദേശവാസികളല്ലെന്നും സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കിയെന്നും കളക്ടര്‍ അറിയിച്ചു. ആക്രമണം നടന്നയുടനെ പൊലീസും കരസേനയും അര്‍ധസേനാ വിഭാഗവും സ്ഥലത്തെത്തി. കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളില്‍ ഭീകരവാദ ആക്രമണം ഇടയ്ക്കിടെ നടക്കാറുണ്ടെങ്കിലും റിയാസിയില്‍ അങ്ങനെയായിരുന്നില്ല. എന്നാല്‍ ഞായറാഴ്ചത്തെ ആക്രമണം മേഖലയില്‍ ആക്രമണം വര്‍ദ്ധിക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

Eng­lish Summary:Terrorist attack on the vehi­cle car­ry­ing a group of pil­grims in Kash­mir: 10 dead

You may also like this video

Exit mobile version