Site icon Janayugom Online

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ആറ് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.  ഇതിൽ മൂന്നുപേർ ലഷ്‌കര്‍ ഭീകരാണെന്നും സൈന്യം വ്യക്തമാക്കി.  ഡിഎച്ച് പോറ ഏരിയയിലെ സാംനോ മേഖലയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ സുരക്ഷാസേന ഭീകരരെ വളഞ്ഞിരുന്നു. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയും വധിച്ചു. ധാൽ തെഹ്സിലിലെ ഗുല്ലർ‑ബെഹ്‌റോട്ട് ഏരിയയിൽ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സംശയാസ്പദമായ നീക്കം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അതിര്‍ത്തിയിലുടനീളം സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Ter­ror­ist Killed In Encounter In Jam­mu And Kash­mir’s Rajouri
You may also like this video

Exit mobile version