Site iconSite icon Janayugom Online

സ്വാതന്ത്ര്യദിനത്തില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നു

സ്വാതന്ത്ര്യദിനത്തില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ദില്ലിയടക്കമുള്ള നഗരങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനാണ് ഭീകര സംഘടനകളുടെ പദ്ധതി. ജെയ്‌ഷെ ഇ- മൊഹമ്മദ്, സിഖ് ഫോര്‍ ജസ്റ്റിസ്, ഐ.എസ് ഖൊറെസന്‍ എന്നീ സംഘടനകളാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വാതന്ത്ര്യദിനത്തില്‍ ഐഇഡി സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള ഒരു ഭീകരനെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന അസംഗഢിലെ മുബാറക്പൂരില്‍ നിന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തിരുന്നു. സബാവുദ്ദീന്‍ ആസ്മി, ദിലാവര്‍ ഖാന്‍, ബൈറാം ഖാന്‍, അസര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) അംഗമാണ് അറസ്റ്റിലായത്.

Eng­lish sum­ma­ry; Ter­ror­ist orga­ni­za­tions are prepar­ing to attack on Inde­pen­dence Day

You may also like this video;

Exit mobile version