Site iconSite icon Janayugom Online

തീവ്രവാദ പരിശീലന ക്യാമ്പുകള്‍: പിഎഫ്ഐ നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

തീവ്രവാദ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. തെലങ്കാനയില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്ത പതിനൊന്ന് നേതാക്കള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

നേതാക്കള്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്നും യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്തതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. തെലങ്കാനയിലെ നിസാമാബാദ് ടൗൺ പൊലീസ് സ്റ്റേഷനിൽ ജൂലൈ നാലിനാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

ഹൈദരാബാദിലെ എൻഐഎ പ്രത്യേക കോടതിയിലാണ് തെലങ്കാനയിൽനിന്നുള്ള പത്ത് പേർക്കും ആന്ധ്രപ്രദേശിൽനിന്നുള്ള ഒരാൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. 

Eng­lish Sum­ma­ry: Ter­ror­ist train­ing camps: NIA files charge sheet against PFI leaders

You may also like this video

Exit mobile version