Site icon Janayugom Online

സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry; Ter­ror­ists Killed In Encounter In Jam­mu And Kash­mir’s Kulgam

you may also like this video;

Exit mobile version