Site icon Janayugom Online

ജമ്മു കശ്മീരില്‍ ഇതരസംസ്ഥാനക്കാര്‍ക്ക് ഭീകരരുടെ വെടിയേറ്റു

കശ്മീരില്‍ രണ്ട് ഇതരസംസ്ഥാനക്കാര്‍ക്ക് ഭീകരരുടെ വെടിയേറ്റു. പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ പഞ്ചാബില്‍ നിന്നുള്ള സുരീന്ദര്‍, ധീരജ് ദാത്, എന്നിവര്‍ക്കാണ് വെടിയേറ്റതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. ചരക്കുവണ്ടിയുടെ ഡ്രൈവറും സഹായിയുമാണ് പത്താന്‍കോട്ട് സ്വദേശികളായ ഇവര്‍. നെഞ്ചിനും കാലിനും വെടിയേറ്റ ഇവരെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെയും ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞമാസം ഒരു പ്രദേശവാസി ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പുല്‍വാമ ജില്ലയില്‍ നിന്ന് മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം പിടികൂടി. കൂടാതെ നാല് ലഷ്കര്‍ തീവ്രവാദികളെ ബന്ദിപോര ജില്ലയില്‍ നിന്നും സിആര്‍പിഎഫ്-കശ്മീര്‍ പൊലീസ് സംയുക്ത നീക്കത്തിലൂടെ പിടികൂടിയിട്ടുണ്ട്.

Eng­lish summary;Terrorists open fire on out-of-state peo­ple in Jam­mu and Kashmir

You may also like this video;

Exit mobile version