Site iconSite icon Janayugom Online

ഇന്ത്യയിലേക്ക് ടെസ്‌ല വരും: നികുതി കുറയ്ക്കണം

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി ഇറക്കുമതി നികുതിയിളവ് അടക്കമുള്ള നിബന്ധനകള്‍ മുന്നോട്ടുവച്ച് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല.
ഇന്ത്യയില്‍ ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതു വരെ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള തീരുവ 15 ശതമാനമാക്കണമെന്നാണ് പ്രധാന നിബന്ധനയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന 40,000 ഡോളറില്‍ താഴെയുള്ള കാറുകള്‍ക്ക് 70 ശതമാനവും 40,000 ഡോളറിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 100 ശതമാനവുമാണ് ഇന്ത്യയിൽ ഇറക്കുമതി തീരുവ.

12,000 വാഹനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഇറക്കുമതി നടത്താന്‍ അനുവദിച്ചാല്‍ 50 കോടി ഡോളര്‍ (4,000 കോടി രൂപ ) നിക്ഷേപിക്കാമെന്ന് ടെസ്‌ല അറിയിച്ചിട്ടുണ്ട്. ഇത് 30,000 വാഹനങ്ങള്‍ക്കാക്കിയാല്‍ ഘട്ടം ഘട്ടമായി നിക്ഷേപം 200 കോടി ഡോളറാക്കി (17,000 കോടി രൂപ) ഉയര്‍ത്താനും പദ്ധതിയുണ്ട്. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, വ്യാപാര പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശങ്ങള്‍ വിലയിരുത്തി വരുന്നു. 2021 മുതല്‍ ഇന്ത്യന്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ടെസ്‌ലയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. 

Eng­lish Summary:Tesla to come to India: Tax cut

You may also like this video

Exit mobile version