വീട്ടിൽ നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി നാല് യുവാക്കൾ പിടിയിൽ. ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ ടി നിസാർ (34), കൈപ്പഞ്ചേരി പുന്നപ്പറമ്പിൽ വീട്ടിൽ പി ആർ ബവനീഷ് (23) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ബത്തേരി മന്തേട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടിൽ ഒത്തുകൂടുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനക്കിടെയാണ് 21.48 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ, അനിത്ത് കുമാർ, രഞ്ജിത്ത്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

