കടലാക്രമണ ഭീഷണി തടഞ്ഞ് ടെട്രാപോഡുകൾ നിരത്തി വീടുകൾ സംരക്ഷിന്ന നടപടി തുടരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15,16 വാർഡുകളിലെ നീർക്കുന്നം, കാക്കാഴം തീരങ്ങളാണ് ടെട്രാപോഡുകൾ നിരത്തി സംരക്ഷിക്കുന്ന നടപടി പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും കടൽ പെരുകിയതിനെത്തുടർന്ന് എച്ച് സലാം എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് കിഫ്ബി താൽക്കാലിക സംരക്ഷണ പ്രവർത്തികൾക്ക് അനുമതി നൽകുകയായിരുന്നു. അതേ തുടർന്നാണ് ഇപ്പോൾ ടെട്രാപോഡുകൾ നിരത്തിയത്.
സമീപത്ത് നേരത്തെ പുലിമുട്ടുകൾ നിർമ്മിച്ചിരുന്നെങ്കിലും നീർക്കുന്നം, കാക്കാഴം തീരത്ത് പുലിമുട്ട് നിർമ്മിക്കാൻ 43 — കോടി രൂപ കിഫ്ബി പദ്ധതിയിൽ അനുവദിച്ചിരുന്നു. എന്നാൽ കടലിന്റെ ആഴത്തിൽ വ്യത്യാസം വന്നതിനെ തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ചു. സാങ്കേതികാനുമതി ലഭിച്ചാലുടൻ പുലിമുട്ട് നിർമ്മാണം വേഗത്തിൽ തുടങ്ങാനാകുമെന്ന് എംഎൽഎ അറിയിച്ചു. എച്ച് സലാം എം എം എൽ എ സ്ഥലം സന്ദർശിച്ചു. വിവിധ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.