Site iconSite icon Janayugom Online

തോല്‍ക്കാന്‍ താക്കറെ തയ്യാറല്ല; യഥാര്‍ത്ഥ ശിവസേനയ്ക്കായി സുപ്രീംകോടതിയില്‍

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിനിടയില്‍ ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കം രൂക്ഷമാവുകാണ്. ഇപ്പോളിതാ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീകോടതിയില്‍. നിലവില്‍ വിമത എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് തീരുമാനം ഒന്നും സുപ്രീംകോടതിയില്‍ നിന്നുണ്ടായിട്ടില്ല. 

അതുവരെ കമ്മീഷന്‍ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവിശ്യം. യഥാര്‍ത്ഥ ശിവസേനയായി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തെ അംഗീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട ഘട്ടത്തിലാണ് താക്കറെയുടെ നീക്കം. നിരവധി കേസുകള്‍ സുപ്രീം കോടതിയുടെ ഇതുമായി ബന്ധപ്പെട്ട് പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം ഹര്‍ജിയില്‍ പറയുന്നു.

അതേസമയം തങ്ങളെ യഥാര്‍തേഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏക്നാഥ് ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെനന്ന് അവകാശപ്പെട്ട് ഉദ്ധവ് വിഭാഗവും കമ്മീഷനെ സമീപിച്ചു.ഇതോടെയാണ് ഓഗസ്റ്റ് എട്ടിനകം പിന്തുണയ്ക്കുന്ന നേതാക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇരുവിഭാഗത്തോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. 50 എംഎല്‍എമാരുടേയും മൂന്നില്‍ രണ്ട് എംപിമാരുടേയും പിന്തുണയുള്ള തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വ്യക്തമാക്കി.

Eng­lish Summary:thackeray In the Supreme Court for the real Shiv Sena
You may also like this video

YouTube video player
Exit mobile version