തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഉന്നതി ഹൂഡ, അകര്‍ഷി കശ്യപ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ പുറത്തായി. തായ്‌ലാന്‍ഡിന്റെ തമോൻവാൻ നിതിട്ടിക്രൈയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉന്നതി പരാജയപ്പെടുത്തിയത്. സ്കോര്‍ 21–14, 18–21, 23–21.
ജപ്പാന്റെ കവൊരു സുഗിയമയെ 21–16, 20–22, 22–20 എന്ന സ്കോറിനാണ് അകര്‍ഷി കശ്യപ് മറികടന്നത്. പുരുഷ സിംഗിള്‍സില്‍ അയര്‍ലന്‍ഡിന്റെ നാറ്റ് നുയെനിനോടാണ് ലക്ഷ്യ സെന്‍ പരാജയമേറ്റുവാങ്ങിയത്. ആദ്യ സെറ്റ് 21–18ന് അയര്‍ലന്‍ഡ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ലക്ഷ്യക്ക് ആധിപത്യമായിരുന്നു. 21–9നാണ് രണ്ടാം സെറ്റ് നേടിയത്. എന്നാല്‍ മൂന്നാം സെറ്റ് 21–17ന് നാറ്റ് സ്വന്തമാക്കിയതോടെ ലക്ഷ്യ പുറത്താകുകയായിരുന്നു.

