Site iconSite icon Janayugom Online

‘ചെമ്മീന്‍’ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ അന്തരിച്ചു

തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. 79 വയസായിരുന്നു. ഇന്നു രാവിലെ 11ന് എറണാകുളം കൂനന്മാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ബംഗാളി പ്രസാധകർ ചെമ്മീൻ ജപ്പാനീസ് ഭാഷയിൽ പ്രസിദ്ധീകരിച്ചതിനാൽ തക്കാക്കുവിന്റെ പരിഭാഷ പുസ്തക രൂപത്തിൽ ഇറക്കാൻ കഴിഞ്ഞില്ല.

1967‑ൽ ഷിപ്പിംഗ് കേർപറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ കേരളത്തിലെത്തുന്നത്. കൂനന്മാവ് കോൺവെന്റിലെ സിസ്റ്റർ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്.ഏതാനും വർഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽപ്പെട്ട് ദീർഘകാലമായി വിശ്രമത്തിലായിരുന്നു.

Eng­lish Sum­ma­ry: Thakakko pass­es away
You may also like this video

Exit mobile version