Site iconSite icon Janayugom Online

രുചികരമായ തക്കാളിച്ചോറ് തയ്യാറാക്കാം

thakkalichoruthakkalichoru

സ്കൂള്‍ തുറക്കുവാന്‍ പോകുന്നു. കുട്ടികള്‍ക്കിഷ്ടമാകുന്ന ഒരു വിഭവം തയ്യാറാക്കിയാലോ.. എളുപ്പത്തിലുണ്ടാക്കാവുന്നതും രുചികരവുമായ ഒരു ഉച്ചഭക്ഷണമാണ് തക്കാളിച്ചോറ്. പച്ചരിയിലോ, പൊന്നിയരിയിലോ ഇത് തയാറാക്കാം.
ഒരു ഗ്ലാസ് അരി, നാല് ഗ്ലാസ് വെള്ളം, ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഒരു ഫിസില്‍ അടിച്ച് വാങ്ങിവച്ച ശേഷം അടുപ്പിലേക്ക് ഒരു വലിപ്പത്തിലുള്ള ചീനച്ചട്ടി വച്ച് അതിലേക്ക് 250 ഗ്രാം നെയ്യോ, വെളിച്ചെണ്ണയോ മതിയാകും.
അതിലേക്ക് കടുക്, തോരന്‍ പരിപ്പ്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉള്ളി (സവാള) യോ, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക, അതിലേക്ക് പൊടിച്ചുവച്ചിട്ടുള്ള മസാലക്കൂട്ട് (പട്ട, ഗ്രാമ്പു, ഏലയ്ക്കായ്) എന്നിവ ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് കുഴമ്പാക്കുക (വെള്ളം കൂട്ടാന്‍ പാടില്ല). അതിലേക്ക് തണുക്കാന്‍ വാങ്ങിവച്ച ചോറ് വെള്ളം വാര്‍ത്ത് അതിലേക്ക് ചേര്‍ത്ത് രണ്ട് മിനിറ്റ് അടച്ചുവച്ച് ചെറുതീയില്‍ വച്ചതിനുശേഷം വാങ്ങി തണുത്ത ശേഷം പാത്രത്തിലാക്കി നല്കുക. കുട്ടികള്‍ക്ക് ഭക്ഷണത്തിലുള്ള വ്യത്യസ്തതകൊണ്ട് ഈ ഭക്ഷണം ഇഷ്ടപ്പെടും തീര്‍ച്ച.

Eng­lish Sum­ma­ry: Thakkalichoru

You may like this video also

Exit mobile version