പരമ്പരാഗതമായ പാഠ്യരീതിയില്‍ നിന്നും വിഭിന്നമായി ആട്ടവും പാട്ടും വായനയും ചിത്രരചനയും ഗണിതവും ശാസ്ത്രവുമെല്ലാം കോര്‍ത്തിണക്കി കുരുന്നുകള്‍ക്ക് പുത്തന്‍ വിദ്യാലയാനുഭവം നല്‍കുവാന്‍ പ്രീ സ്‌കൂളുകളില്‍ സമഗ്രശിക്ഷാകേരളയുടെ താലോലം പദ്ധതി നടപ്പിലാകുന്നു. ശാസ്ത്രം, ഗണിതം, വായന, നിര്‍മ്മാണം, അഭിനയം, സംഗീതം, ചിത്രകല എന്നിങ്ങനെ ഏഴ് മേഖലകളിലുള്ള കുട്ടികളുടെ അഭിരുചി വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും പഠനോപകരണങ്ങളുമാണ് താലോലം ആക്ടിവിറ്റി കോര്‍ണറുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി എസ് സി ഇ ആര്‍ ടി കരിക്കുലം അനുശാസിക്കുന്ന രീതിയില്‍ എസ് എസ് കെ തയ്യാറാക്കിയിട്ടുള്ള ”കളിപ്പാട്ടം” പ്രവര്‍ത്തനപുസ്തകത്തിലെ തീമുകളെ അടിസ്ഥാനപ്പെടുത്തിയാണ് കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രീ പ്രൈമറി അധ്യാപകര്‍ക്ക് പ്രശിക്ഷ എന്ന പേരില്‍ പ്രത്യേകപരിശീലനവും എസ് എസ് കെ നല്‍കി കഴിഞ്ഞു. കൊല്ലകടവ് ഗവണ്മെന്റ് മുഹമ്മദന്‍സ് ഹൈസ്‌കൂളിലെ താലോലം പദ്ധതിയുടെ ഉദ്ഘാടനം ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.പ്രസന്ന രമേശന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ചെങ്ങന്നൂര്‍ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍. ജി കൃഷ്ണകുമാര്‍ പദ്ധതി വിശദീകരണം നടത്തി. പി റ്റി എ പ്രസിഡന്റ്. താജ്പുഴയ്ക്കല്‍, എസ്എന്‍ഡിസി ചെയര്‍മാന്‍ അന്‍വര്‍ ഹുസൈന്‍, സലീന എം ആര്‍,പ്രവീണ്‍ പി നായര്‍,ബൈജു കെ, വിജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഡോ. പ്രമോദ് ബാബു സ്വാഗതം ആശംസിക്കുകയും ബിആര്‍സി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ വി ഹരിഗോവിന്ദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
English summary; thalolam project in school
You may also like this video;