Site icon Janayugom Online

താനെയില്‍ 15 വയസ്സുകാരന്‍ കുത്തേറ്റുമരിച്ചു

താനെയില്‍ സ്‌കൂളിലെ തര്‍ക്കത്തെ തുടര്‍ന്ന് 15 വയസ്സുകാരന്‍ കുത്തേറ്റുമരിച്ചു. താനെ വാഗിള്‍ എസ്റ്റേറ്റിലെ ഷാഹു മഹാരാജ് സ്‌കൂളിലാണ് സംഭവം. താനെ മുനിസിപ്പല്‍ ജീവനക്കാരന്റെ മകനായ 10ആം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. തര്‍ക്കവും കൊലപാതകവും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പൊലീസ് മൂന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഒരാള്‍ ഒളിവിലാണ്. അയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്കാണ് സംഭവം നടന്നത്. അല്പ ദിവസങ്ങള്‍ക്കു മുന്‍പ് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയ കുട്ടി തിങ്കളാഴ്ച സഹപാഠിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ചൊവ്വാഴ്ച ഈ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിയെ 4 പേര്‍ ചേര്‍ന്ന് ആക്രമിച്ചു. ഒരു വിദ്യാര്‍ത്ഥി കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരാള്‍ തടഞ്ഞു. ഇതിനിടെ തടയാന്‍ ശ്രമിച്ച കുട്ടിയുടെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ഇതോടെ ഭയന്ന വിദ്യാര്‍ത്ഥികള്‍ സ്ഥലം വിട്ടു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് വിദ്യാര്‍ത്ഥികളെയും അവരവരുടെ വീടുകളില്‍ നിന്ന് പിടികൂടുകയായിരുന്നു.

Eng­lish sum­ma­ry; Thane stu­dent stabbed to death
You may also like this video;

Exit mobile version