Site iconSite icon Janayugom Online

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്; മണ്ഡലപൂജ നാളെ

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് സന്നിധാനത്ത് എത്തും. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നാളെ 10.30നും 11.30നും ഇടയിൽ ടക്കും.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാർത്താൻ 451 പവൻ തൂക്കമുള്ള തങ്ക അങ്കി സമർപ്പിച്ചത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഡിസംബർ 23നു രാവിലെ പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.15ന് ശരംകുത്തിയിൽ എത്തിച്ചേരും.

ശരംകുത്തിയിൽ ദേവസ്വം ബോർഡ് നൽകുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15 ന് തങ്ക അങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയിൽ എത്തിക്കും. കൊടിമര ചുവട്ടിലും തങ്ക അങ്കിയ്ക്ക് വരവേൽപ്പ് നൽകും. 6.30ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 27നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. 10.30നും 11.30നും മധ്യേയാണ് മണ്ഡലപൂജ നടക്കുക. 27ന് രാത്രി അടക്കുന്ന ക്ഷേത്ര നട ഡിസംബർ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് മകരവിളക്ക് ഉത്സവത്തിനായി തുറക്കും.

Eng­lish Sum­ma­ry: Thanga Anki pro­ces­sion in San­nid­hanam today; Man­dala Puja tomorrow

You may also like this video

YouTube video player
Exit mobile version