Site iconSite icon Janayugom Online

‘രക്ത ദാതാക്കളെ നിങ്ങൾക്ക് നന്ദി …’; നാളെ ലോക രക്തദാതാ ദിനം

ജൂൺ 14 ലോക രക്തദാതൃ ദിനമായി ആചരിക്കുകയാണ്. 2004 ജൂൺ 14 മുതലാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം രക്ത ദാതക്കളുടെ ദിനം ആചരിക്കപ്പെടുന്നത്. രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യത്തിന്റെ ഒരു പ്രവൃത്തിയാണ്. രക്ത ദാനാഘോഷങ്ങളുടെ രണ്ട് ദശകങ്ങൾ. രക്ത ദാതാക്കളെ നന്ദി എന്നതാണ് ഈ വർഷത്തെ ലോക രക്തദാതൃ സന്ദേശമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം. രക്തവും, അനുബന്ധഘടകങ്ങളും സഹജീവികൾക്ക് നൽകുക വഴി ലക്ഷകണക്കിന് ജീവനുകളാണ് നാം സംരക്ഷിക്കുന്നത്. ശാസ്ത്രം പുരോഗതി കൈവരിച്ചിട്ടും രക്തത്തിന് പകരമായി നൽകാൻ രക്തമല്ലാതെ മാർഗ്ഗങ്ങളില്ല എന്ന യാതാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. നമുക്ക് ഒര സ്വന്തം ജീവൻ ദാനം ചെയ്യുന്നതിന് തുല്യമാണ് സഹജീവിയ്ക്ക് അവശ്യ ഘട്ടത്തിൽ ദാനം ചെയ്യുന്നത് എന്ന കാര്യം യുവ തലമുറയ്ക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോഴും ചികിത്സയ്ക്കുമായി ഓരോ ദിവസവും നൂറുകണക്കിനാളുകൾക്ക് രക്തം ആവശ്യമായി വരാറുണ്ട്. 

അത്തരം അടിയന്തിര സാഹചര്യങ്ങളിൽ രക്തം ദാനം ചെയ്യുന്ന സേവന മനസ്കരായ ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. ഓരോ ദിവസവും നൂറുകണക്കിനാളുകൾക്ക് രക്തം ആവശ്യമായി വരാ റുണ്ട്. അപകടത്തിലായവർക്ക് കൃത്യ സമയത്ത് രക്തം ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്, അതോടൊപ്പം രക്‌തദാനം നടത്തുന്നവർക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് വിവിധ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. രക്തദാനം വഴി രക്തദാതാവിന്റെ മനസ്സും ശരീരവും കൂടുതല്‍ ഊര്‍ജ്ജസ്വലമാകുകയാണെന്ന സന്ദേശം പങ്കു വയ്ക്കുവാൻ നമുക്ക് സാധിക്കണം. രക്തദാനം ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ സജ്ജമാക്കാന്‍ ഓരോരുത്തരും സുരക്ഷിത രക്തം എല്ലാവര്‍ക്കും എന്ന സന്ദേശം പ്രചരിപ്പിക്കാൻ നമുക്ക് കഴിയണം.

ആരോഗ്യമുള്ള ശരീരവും നന്മയുള്ള മനസ്സുമുള്ള ഏതൊരാള്‍ക്കും രക്തദാതാവാകാം. സന്നദ്ധ രക്തദാനം വഴി രക്തബാങ്കുകളില്‍ എല്ലാ സമയവും സുരക്ഷിത രക്തം ലഭ്യമാക്കാനാകുമെന്നും ഇതുവഴി ഒരോ ജീവനും സംരക്ഷിക്കുവാൻ സാധിക്കും . നടത്താനാകുമെന്നും
രക്തദാനം വഴി ഇരുമ്പിന്റെ അളവ് ക്രമീകരിക്കുന്നതിലൂടെ ഹൃദ്രോഗം, അര്‍ബുദം, ഹീമോക്രോമാറ്റോസിസ് എന്നിവയുടെ സാധ്യതയും അധിക കലോറിയും കൊളസ്ട്രോളും കുറയ്ക്കാവുന്നതാണ്. ശാരീരികമായും മാനസികമായും ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് നാല് മാസം കൂടുമ്പോഴും പുരുഷന്മാര്‍ക്ക് മൂന്ന് മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാം. സ്ത്രീകള്‍ക്ക് ഗര്‍ഭിണിയായിരിക്കുമ്പോഴും മുലയൂട്ടുന്ന സമയത്തും ആര്‍ത്തവ സമയത്തും രക്തദാനം ചെയ്യാനാകില്ല. കാന്‍സര്‍, എയ്ഡ്സ്, പ്രമേഹം, അപസ്മാരം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് രക്തദാനം ചെയ്യാന്‍ കഴിയില്ല. രക്തം ദാനം ചെയ്യുന്നത് വഴി രക്ത ദാദാവിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പതിവായി രക്തദാനം ചെയ്യുന്നത് ഇരുമ്പിന്റെ അളവ് ശരിയായ അളവിൽ നിലനിർത്തുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. 

ശരീരത്തിൽ വലിയ അളവിൽ ഇരുമ്പ് അംശം രൂപപ്പെടുന്നത് ഓക്സിഡേറ്റീവ് നാശത്തിന് കാരണമാകും, ഇത് അകാല വാർദ്ധക്യം, ഹൃദയാഘാതം,എന്നിവ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്ക്‌വഹിക്കുന്നു. ശരീരത്തിലെ ഉയർന്ന അളവിലുള്ള ഇരുമ്പ് അംശം കാൻസർ ബാധിക്കുന്നതിനുള്ള ക്ഷണമാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ, രക്തത്തിൽ ആരോഗ്യകരമായ ഇരുമ്പിന്റെ അളവ് നിലനിർത്താൻ കഴിയും, അതുവഴി കാൻസർ ബാധിക്കാനുള്ള സാധ്യതയും കുറയ്ക്കും. രക്തദാനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ശാരീരികക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ, 450 മില്ലി രക്തം ദാനം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് 650 കലോറി എരിച്ചു കളയാൻ സഹായിക്കുന്നു. എന്നാൽ സ്വന്തം ആരോഗ്യനില പരിശോധിച്ച് മാത്രമേ രക്ത ദാനത്തിന് തയ്യാറാകാവൂ.

രക്തം ദാനം ചെയ്യുന്നത് വഴി ശരീരത്തിൽ ഇരുമ്പിന്റെ അമിത ആഗിരണം നടക്കുന്ന ഹെമോക്രോമറ്റോസിസ് ഉണ്ടാകുന്നത് തടയാം. പതിവായി രക്തദാനം ചെയ്യുന്നത് ഇരുമ്പിന്റെ അളവ് കുറയ്ക്കും, അതിനാൽ ഇത് ഹീമോക്രോമറ്റോസിസ് ഉള്ളവർക്ക് ഗുണം ചെയ്യും . രക്തദാനം പുതിയ രക്താണുക്കളുടെ ഉൽ‌പാദനത്തെ ഉത്തേജിപ്പിക്കുന്നു. രക്തം ദാനം ചെയ്ത ശേഷം, 48 മണിക്കൂറിനുള്ളിൽ ശരീരത്തിന്റെ സിസ്റ്റം പ്രവർത്തിക്കുന്നു. ഇതുവഴി പുതിയ രക്താണുക്കൾ ഉൽ‌പാദിപ്പിക്കപ്പെടുകയും നഷ്ടപ്പെട്ട എല്ലാ ചുവന്ന രക്താണുക്കളും 30 മുതൽ 60 ദിവസത്തിനുള്ളിൽ വീണ്ടും രൂപപ്പെടുകയും ചെയ്യുന്നു. അതിനാൽ, രക്തം ദാനം ചെയ്യുന്നത് ശരീരത്തിന് എല്ലാ തരത്തിലും അനുകൂല ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. അത്യാവശ്യ സമയത്ത് ആവശ്യക്കാർക്ക് രക്തം ദാനം ചെയ്യാൻ ഒരുങ്ങിക്കോളൂ. നിങ്ങൾക്കും നിങ്ങളുടെ രക്തം ലഭിക്കുന്നയാൾക്കും അത് ഒരുപോലെ പ്രയോജനപ്പെടും. രക്ത ദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ വർഷംതോറും സന്നദ്ധമായി രക്തദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കപ്പെടുന്നു.

നമ്മുടെ സംസ്ഥാനത്ത് പ്രതിവർഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തം ആവശ്യമായി വരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം മൂന്നേമുക്കാൽ ലക്ഷത്തോളം യൂണിറ്റ് രക്തം ശേഖരിക്കപ്പെട്ടു. ഇതിൽ സന്നദ്ധ രക്തദാതാക്കളിൽ നിന്നും ലഭിച്ചിട്ടുള്ളത് 70 ശതമാനം മാത്രമാണ്. ഇത് വർധിപ്പിക്കണം. 18നും 65നും മധ്യേ പ്രായവും കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാൾക്കും മൂന്ന് മാസം കൂടുമ്പോൾ രക്ത ദാനം ചെയ്യാം. കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്നതിലൂടെ ദാതാവിനും ഒട്ടേറെ ഗുണങ്ങളുണ്ട്. ഇന്ത്യയിൽ രക്തദാനം ചെയ്യുന്നവരിൽ ആറ് ശതമാനം മാത്രമാണ് സ്ത്രീകൾ. എന്നാലിപ്പോൾ ധാരാളം പെൺകുട്ടികൾ മുന്നോട്ട് വരുന്നുണ്ട്. ഈ ആധുനിക കാലഘട്ടത്തിൽ രക്തദാനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. രക്ത ദാതാക്കളെ പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഒട്ടെറേ ബോധവത്കരണ പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്.

Eng­lish Summary:Thank you blood donors.…World Blood Donor Day is tomorrow
You may also like this video

Exit mobile version