Site icon Janayugom Online

തങ്ക അങ്കി ഘോഷയാത്ര ഇന്ന്: ദീപാരാധന 25ന്, മണ്ഡല പൂജ 26ന്

sabarimala

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. ഇന്ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. തങ്കഅങ്കി വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ രഥത്തിന്റെ ജോലികള്‍ നാല് പതിറ്റാണ്ട് രഥ വാഹകനായിരുന്ന പരേതനായ കൊല്ലീരേത്ത് തങ്കപ്പനാചാരിയുടെ മക്കളായ വിജുവിന്റെയും അനുവിന്റെയും നേതൃത്വത്തില്‍ ജോലികള്‍ പൂര്‍ത്തിയായി. ശബരിമല മാതൃകയില്‍ തയ്യാറാക്കി ബുധനാഴ്ച പുലര്‍ച്ചെ ആറന്മുള ക്ഷേത്ര കിഴക്കേ നടയിലേക്ക് എത്തിച്ച ശേഷം തങ്കഅങ്കി ശരണമന്ത്രങ്ങള്‍ മുഴങ്ങുന്ന അന്തരീക്ഷത്തില്‍ ആറന്മുളയില്‍ നിന്ന് പുറപ്പെടും. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷം ഘോഷയാത്രയ്ക്ക് ഘോഷയാത്ര വഴികളില്‍ പറയെടുപ്പും കാണിക്ക സമര്‍പ്പണവും നിരോധിച്ചിരുന്നു. കോവിഡ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ ഈ വര്‍ഷം ഇതില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഘോഷയാത്രയ്ക്ക് ദേവസ്വം കമ്മീഷണര്‍ എസ് അജിത്കുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ കെ.സൈനുരാജ്, അഡ്.ഓഫീസര്‍ ജി.ബിനു, സബ്ഗ്രൂപ്പ് ഓഫീസര്‍മാരായ ജി.അരുണ്‍കുമാര്‍, എം.ജി.സുകു, അഖില്‍ ജി.കുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ 15 ദേവസ്വം ഉദ്യോഗസ്ഥരും പത്തനംതിട്ട എ.ആര്‍.ക്യാമ്പ് അസി.കമ്മീഷണര്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ശ്വാന സേനയും, ബോംബ് സ്‌ക്വാഡും അടങ്ങുന്ന 60 അംഗ സായുധ സേനയും ഘോഷയാത്രയെ അനുഗമിക്കും.

 

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍

 

മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം രാവിലെ 7.15, പുന്നംതോട്ടം ദേവി ക്ഷേത്രം 7.30, ചവിട്ടുകുളം മഹാദേവ ക്ഷേത്രം 7.45, തിരുവഞ്ചാംകാവ് ക്ഷേത്രം 8, നെടുപ്രയാര്‍ തേവരശേരി ദേവി ക്ഷേത്രം 8.30, നെടുപ്രയാര്‍ ജംഗ്ഷന്‍ 9.30, കോഴഞ്ചേരി ടൗണ്‍ 10. തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍ 10.15, കോഴഞ്ചേരി പാ

മ്പാടിമണ്‍ അയ്യപ്പക്ഷേത്രം 10.30, കാരംവേലി 11, ഇലന്തൂര്‍ ഇടത്താവളം 11.15, ഇലന്തൂര്‍ ശ്രീഭഗവതി കുന്ന് ദേവി ക്ഷേത്രം 11.20, ഇലന്തൂര്‍ ഗണപതി ക്ഷേത്രം 11.30, ഇലന്തൂര്‍ കോളനി ജംഗ്ഷന്‍ 11.45, ഇലന്തൂര്‍ നാരായണ മംഗലം ഉച്ചയ്ക്ക് 12.30. അയത്തില്‍ മലനട ജംഗ്ഷന്‍ ഉച്ചകഴിഞ്ഞ് 2, അയത്തില്‍ കുടുംബയോഗ മന്ദിരം 2.30, അയത്തില്‍ ഗുരുമന്ദിരം ജംഗ്ഷന്‍ 2.40, മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം 2.50, ഇലവുംതിട്ട ദേവി ക്ഷേത്രം 3.15, ഇലവുംതിട്ട മലനട 3.45, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം വൈകുന്നേരം 4.30, കൈതവന ദേവി ക്ഷേത്രം വൈകുന്നേരം 5.30. പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം വൈകിട്ട് 6, ചീക്കനാല്‍ 6.30, ഊപ്പമണ്‍ ജംഗ്ഷന്‍ രാത്രി 7,

ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം രാത്രി 8. 23ന് നാളെ രാവിലെ 8ന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ നിന്നും അന്നേദിവസത്തെ യാത്ര ആരംഭിക്കും.

Eng­lish Sum­ma­ry: Thanka Anki Ghoshay­athra today

You may like this video also

Exit mobile version