കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നവരില്‍ ഒന്നാമത്തെയാള്‍ ശശി തരൂര്‍ എംപിയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
രണ്ടാമത്തെയാള്‍ മുല്ലപ്പള്ളി രാമചന്ദ്രനും, മൂന്നാമത്തെയാള്‍ കോണ്‍ഗ്രസുകാര്‍ ആകെത്തന്നെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അധികാരത്തില്‍ വരുന്നതിനപ്പുറം കേരളത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

