Site iconSite icon Janayugom Online

ലീഗിന്റെ ചെലവില്‍ തരൂര്‍ നടത്തിയത് ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം: എം സ്വരാജ്

shashi tharoorshashi tharoor

മുസ്‌ലിം ലീഗിന്റെ ചെലവിൽ കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പാലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ ആക്രമണമാണെന്ന് പറഞ്ഞ തരൂര്‍ ഇസ്രയേലിന്റെ മറുപടിയാണെന്ന് പറഞത് വാക്കുകകള്‍ക്ക് അര്‍ത്ഥമുണ്ടെന്നു അറിയാഞ്ഞിട്ടില്ലെന്ന് സ്വരാജ് തന്റെ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നു.

ഒക്ടോബർ ഏഴാം തീയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്ന് അദ്ദേഹത്തിന് അറിയാതിരിക്കില്ലെന്നും ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ലെന്നും സ്വരാജ് വിമർശിച്ചു. പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ഭീകരവാദികളുടെ അക്രമണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു.ഒപ്പം ഇസ്രഈലിന്റേത് മറുപടിയും ആണത്രെ.

വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം, സ്വരാജ് പറഞ്ഞു.2009ൽഇസ്രയേലിനെ പ്രശംസിച്ചുകൊണ്ട് ലേഖനം എഴുതിയ തരൂർ മുസ്‌ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഹമാസിനെ ഭീകരവാദികൾ എന്ന് സമ്മേളനത്തിൽ വിശേഷിപ്പിച്ച തരൂരിന് പരോക്ഷ മറുപടിയായി പ്രതിരോധവും ഭീകരവാദവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്ന് മുനീർ മറുപടി നൽകിയിരുന്നു.

Eng­lish Sum­ma­ry: Tha­roor held Israel Sol­i­dar­i­ty Con­fer­ence at League’s expense: M Swaraj

You may also like this video:

Exit mobile version