കോണ്‍ഗ്രസ് എംപി ശശി തൂരൂര്‍ വീണ്ടും ആര്‍എസ്എസ്-ബിജെപിയെ പുകഴ്ത്തി രംഗത്ത്. പിഎംശ്രീ പദ്ധതിയില്‍ കാവിവത്കരണം കാണുന്നില്ലെന്നും മോഡി സര്‍ക്കാരിന്റെ വികസന ക്ഷേമപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നും പറയുന്നു. സ്വച്ഛഭാരത് പദ്ധതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മോഡി സര്‍ക്കാരിന് ജനപിന്തുണയുണ്ട്. അതുകൊണ്ടാണല്ലോ വീണ്ടും അവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് ശശി തരൂര്‍ പറഞ്ഞു.
പിഎംശ്രീയുടെ കാര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നമുക്ക് അവകാശപ്പെട്ട പണമാണ് കേന്ദ്രം തരുന്നത്. അതേസമയം, നമുക്ക് വിയോജിപ്പുകള്‍ രേഖപ്പെടുത്താനും മാറിനില്‍ക്കാനും കഴിയും. അത് ഫെഡറലിസത്തിന്റെ മേന്മയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു മുഖം മുന്നിലുണ്ടാകണം. ബംഗാളില്‍ മമതാ ബാനര്‍ജിയും തമിഴ്‌നാട്ടില്‍ സ്റ്റാലിനും ഒക്കെ ഉള്ളതുപോലെ നേതൃസ്ഥാനത്ത് ഒരു മുഖം ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തരൂര്‍ പറയുന്നു. ബിജെപിയേയും, മോഡിയേയും പുകഴ്ത്തുന്ന ശശി തരൂരിനെതിരെ ഒരു നടപടിയും എടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകത്തതില്‍ പ്രതിഷേധം ശക്തമാണ്

