Site iconSite icon Janayugom Online

ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കാനുള്ള അഭ്യാസപ്രകടത്തിനിടെ താര്‍ ജീപ്പ് കത്തിനശിച്ചു

ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കാനുള്ള അഭ്യാസപ്രകടത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ പുത്തന്‍ മഹീന്ദ്ര താര്‍ ജീപ്പ് പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ പൊള്ളലേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചയോടെ കുമ്പള പച്ചമ്പളയിലെ ഗ്രൗണ്ടിലാണ് അപകടം. വാഹനം തുടര്‍ച്ചയായി വട്ടത്തില്‍ കറക്കി ടയറുകളില്‍ നിന്നും പുക പറത്തുന്ന ഡോണറ്റ് എന്ന അഭ്യാസപ്രകടനമാണ് യുവാക്കള്‍ നടത്തിയാണ്. 

എന്നാല്‍ എന്‍ജിന്‍ അമിതമായി ചൂടായതോടെ വാഹനത്തിനു തീപിടിക്കുകയായിരുന്നു. വാഹനം ഒരു തീഗോളം ആകുന്നതിനുമുമ്പേ അകത്തുണ്ടായിരുന്നവര്‍ ചാടിയിറങ്ങി. ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാത്ത വാഹനമാണ് കത്തി നശിച്ചത്. വാഹനം വാങ്ങുമ്പോഴുള്ള താത്കാലിക രജിസ്‌ട്രേഷന്‍ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിനിയുടെ പേരിലാണ്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി.വിനോദ് കുമാര്‍ പറഞ്ഞു.

Exit mobile version