Site icon Janayugom Online

യുദ്ധമുഖത്തുനിന്ന് രക്ഷതേടി 11 കാരന്‍ നടന്ന് തീര്‍ത്തത് ആയിരം കിലോമീറ്റര്‍ ദൂരം

boy

യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരാന്‍ 11 കാരന്‍ ഒറ്റയ്ക്ക് നടന്നുതീര്‍ത്തത് ആയിരത്തിലധികം കിലോമീറ്റര്‍. ഒരു ബാഗും അമ്മ കൈയില്‍ എഴുതിയിട്ട ഫോണ്‍ നമ്പറും മാത്രമാണ് കുട്ടിയ്ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കൈയിലുണ്ടായിരുന്നത്.

സുഖമില്ലാതിരുന്ന ബന്ധുക്കളെ ചികിത്സിക്കാന്‍ ഉക്രെയ്നില്‍ തുടരേണ്ടതിനാലാണ് മാതാപിതാക്കള്‍ കുട്ടിയെ ഒറ്റയ്ക്ക് അയച്ചത്. ഉക്രെയ്ന്റെ ആണവനിലയം സ്ഥിതിചെയ്യുന്ന സൊപോര്‍ഷ്യയിലാണ് കുട്ടിയുടെ വീട്. കൈയിലെ പാസ്പോര്‍ട്ടും കൈവെള്ളയില്‍ എഴുതിക്കൊടുത്തുവിട്ട കുറിപ്പും നമ്പറുംകൊണ്ട് ഈ പതിനൊന്നുകാരന്‍ ഒടുവില്‍ സ്ലോവാക്യയിലുള്ള തന്റെ ബന്ധുക്കളുടെ അടുത്തെത്തി. സ്ലോവാക്യയിലെ ഉദ്യോഗസ്ഥര‍ാണ് കുട്ടിയുടെ കൈയില്‍ നമ്പറിലേക്ക് വിളിച്ച് അവനെ ബന്ധുക്കള്‍ക്കൊപ്പം അയച്ചത്. അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹീറോ എന്നാണ് സ്ലോവാക്യ ഉദ്യോഗസ്ഥര്‍ അവനെ വിശേഷിപ്പിച്ചത്.

Eng­lish Sum­ma­ry: The 11-year-old walked a thou­sand kilo­me­ters to escape the battlefield

You may like this video also

Exit mobile version