Site icon Janayugom Online

ഐപിഎല്‍ പതിനാലാം സീസണ്‍ നാളെ ദുബായില്‍ പുനരാരംഭിക്കും

ഐപിഎല്‍ പതിനാലാം സീസണ്‍ നാളെ ദുബൈയില്‍ വീണ്ടും പുനരാരംഭിക്കും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്​ ചെന്നൈ സൂപ്പർ കിങ്സിനെ ആദ്യ മത്സരത്തില്‍ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം കാണാൻ എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ്​ പരിശോധനാ ഫലം ഹാജരാക്കണമെന്ന്​ അധികൃതർ വ്യക്​തമാക്കി. അതേസമയം ദുബായ് സ്​റ്റേഡിയത്തിൽ എത്തുന്നവർക്ക്​ കോവിഡ്​ പരിശോധനാ ഫലം ആവശ്യമില്ല. വാക്​സിനെടുത്തവർക്ക്​ മാത്രമാണ്​ എല്ലാ സ്​റ്റേഡിയങ്ങളിലേക്കും പ്രവേശനം. 

ഷാർജയിലും അബുദാബിയിലും അൽഹുസ്​ൻ ആപ്പിൽ പച്ച സിഗ്​നൽ ലഭിക്കണം. എന്നാല്‍ 16 വയസിൽ താഴെയുള്ളവർക്ക്​ വാക്​സിനേഷനും കൊവിഡ്​ പരിശോധനയും നിർബന്ധമില്ല. ദുബായിൽ 12 വയസിൽ താഴെയുള്ളവർക്കാണ്​ ഇളവ്​. അബുദാബിയിൽ 12 – 15 വയസിനിടയിൽ ഉള്ളവർക്ക്​ വാക്​സിനേഷൻ നിർബന്ധമില്ലെങ്കിലും കൊവിഡ്​ പരിശോധനാ ഫലം നിർബന്ധമാണ്​. 12 വയസിൽ താഴെയുള്ളവർക്ക്​ രണ്ടും നിർബന്ധമില്ല. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് അബുദാബിയിലാണ്. 60 ദിർഹമാണ് ഇവിടെ. ദുബായിലും ഷാർജയിലും ഏറ്റവും കുറഞ്ഞ നിരക്ക്​ 200 ദിർഹമാണ്​. ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ്​ യു. എ. ഇയിൽ നടക്കുന്നത്. 

ENGLISH SUMMARY:The 14th sea­son of the IPL will resume in Dubai tomorrow
You may also like this video

Exit mobile version