ലോക ഒന്നാം നമ്പര്‍ വനിതാ താരം അര്യാന സബലങ്കയെ അട്ടിമറിച്ച് റഷ്യയുടെ മിറ ആന്‍ഡ്രീവയ്ക്ക് ഇന്ത്യന്‍ വെല്‍സ് ടെന്നീസ് കിരീടം. ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 17കാരിയുടെ വിജയം. ആദ്യ സെറ്റ് ബെലാറൂസ് താരം സബലങ്ക നേടി. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റും ആന്‍ഡ്രീവ നേടുകയായിരുന്നു. സ്‌കോര്‍: 2–6, 6–4, 6–3. ദിവസങ്ങള്‍ക്കിടെ രണ്ടാം ഡബ്ല്യുടിഎ 1000 കിരീടമാണ് ആന്‍ഡ്രീവ സ്വന്തമാക്കുന്നത്. അടുത്തിടെ ദുബായ് ഓപ്പണ്‍ പോരാട്ടത്തിലാണ് ആന്‍ഡ്രീവ കിരീടം സ്വന്തമാക്കിയത്.
ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് 17കാരി; ഇന്ത്യന്‍ വെല്‍സ് കിരീടം മിറ ആന്‍ഡ്രീവയ്ക്ക്
