Site iconSite icon Janayugom Online

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ 37 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

pakistanpakistan

പാകിസ്ഥാനില്‍ പുതിയ 37 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. സെനറ്റ് ചെയര്‍മാര്‍ സാദിഖ് സഞ്ജ്രാണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനിലെ വാചകങ്ങളാണ് സത്യപ്രതിജ്ഞാ വാചകങ്ങളായി അംഗങ്ങള്‍ ചൊല്ലിയത്. പിഎംഎല്‍എന്നിന്റെ മറിയും ഔറങ്കസേബ്, അസാം നാസീര്‍ തരാര്‍ എന്നിവരെ വിവര സാങ്കേതിക നിയമ മന്ത്രിമാരായി നിയമിച്ചു.
അഹ്സാന്‍ ഇഖ്ബാലിനെ പ്ലാനിങ് ബോര്‍ഡിന്റെ മന്ത്രിയായും നിയമിച്ചു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങാണ് പ്രസിഡന്റ് ആരിഫ് അല്‍വിയുടെ അസൗകര്യത്തെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയത്.
ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഷെഹ്ബാസ് ഷെരീഫ്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ പിഎംഎൽ-എൻ നേതാവുമായ ഷെഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.

ഏറെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തെരഞ്ഞെടുത്തത്.

Eng­lish Sum­ma­ry: The 37-mem­ber cab­i­net of Prime Min­is­ter She­hbaz Sharif has been sworn in

You may like this video also

Exit mobile version