Site iconSite icon Janayugom Online

ഓസ്‌കാര്‍ ചടങ്ങില്‍ നിന്ന് വില്‍ സ്മിത്തിനെ വിലക്കി അക്കാദമി

ഓസ്‌കാര്‍ ചടങ്ങില്‍ നിന്ന് 10 വര്‍ഷത്തേക്ക് വില്‍ സ്മിത്തിനെ വിലക്കി അക്കാദമി. ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളില്‍ നിന്നുമാണ് വിലക്കിയത്. ഓസ്‌കാര്‍ വേദിയില്‍ അമേരിക്കന്‍ നടന്‍ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി.

ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തിലാണ് തീരുമാനം. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോണ്‍ ഹഡ്സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. തന്റെ പ്രവൃത്തിയില്‍ മാപ്പ് പറഞ്ഞ സ്മിത്ത് നേരത്തെ അക്കാദമിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; The Acad­e­my bans Will Smith from attend­ing the Oscars

You may also like this video;

Exit mobile version