നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 22വർഷം അധികതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ചിതറ തരിച്ചിറയിലെ രാജീവനെനെയാണ് (55) കാസർകോട് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ച വിധിച്ചത്.
ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്തിരുന്ന പ്രതി മാങ്ങ നൽകാമെന്ന് പറഞ്ഞ് നാലര വയസ്സുകാരിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2022 ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രൊസിക്യൂഷനുവേണ്ടി സ്പെഷൽ പ്രൊസിക്യൂട്ടർ എകെ പ്രിയ ഹാജരായി.

