വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ചനിലയിൽ. തിരുവനന്തപുരം മലയിൻകീഴ് മുൻ സിഐ സൈജുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ചെന്ന കേസിൽ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. സൈജുവിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
English Summary: The accused police officer committed suicide in the rape case
You may also like this video