Site iconSite icon Janayugom Online

ഓട്ടിസം ബാധിതനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

ഓട്ടിസം രോഗബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാർ (41) നെ യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധി ന്യായത്തിൽ പറഞ്ഞു. പിഴ അടച്ചാൽ അത് കുട്ടിക്ക് നൽകണം.

2013 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഓട്ടിസത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ ചോദിച്ചപ്പോഴാണ് വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം ബസ് ഡ്രൈവര്‍ ആയ പ്രതിയെ കുട്ടി തന്നെ ബന്ധുക്കൾക്ക് കാണിച്ച് കൊടുത്തു. തുടർന്നാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനേഴ് രേഖകൾ, മൂന്ന് തൊണ്ടി മുതലുകൾ എന്നിവ ഹാജരാക്കി. കേസിന്റെ വിസ്താര സമയത്ത് ഒളിവിൽ പോയ പ്രതിയെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവെയാണ് കേസിൽ ശിക്ഷിക്കുന്നത്. വഞ്ചിയൂർ എസ്ഐയായിരുന്ന ബി മധുസൂധനൻ നായരാണ് കേസ് അന്വേഷിച്ചത്.

Eng­lish Sum­ma­ry: the accused tor­tured dif­fer­ent­ly abled 14 year old boy has been jailed for sev­en years
You may also like this video

Exit mobile version