Site iconSite icon Janayugom Online

യുവാവിനെ വെട്ടി കൊല്ലാൻ ശ്രമം പ്രതി അറസ്റ്റില്‍

അന്തിക്കാട് പുളിക്കൽ വീട്ടിൽ സിബിനെ (28) ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച താണ്ടിയേക്കൽ വീട്ടിൽ നവീനെ (39)അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സിബിന്റെ അനുജൻ വിബിനെ നവീൻ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അന്തിക്കാട് വച്ച് നവീൻ കൈമഴു കൊണ്ട് തലയിൽ വെട്ടുകയും വിബിനെ മര്‍ദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. നവീന് എതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസും, വീട് കയറി ആക്രമിച്ച് നാശനഷ്ടം വരുത്തിയതിനുള്ള കേസും, സ്ത്രീയെ മാനഹാനി വരുത്തിയതിനുള്ള കേസുകളും അടക്കം 5 ക്രിമിനൽ കേസുകളുണ്ട്. അന്തിക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, കൃഷ്ണദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, ഷാജു, മഹേഷ് എന്നിവരാണ് നവീനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

Exit mobile version