വർഷങ്ങൾക്ക് മുൻപ് ചിട്ടി തട്ടിപ്പ് നടത്തി ജനങ്ങളെ പറ്റിച്ച പ്രതി കോന്നിയിൽ വിസ തട്ടിപ്പുമായി വിലസുന്നു. കോന്നിയിൽ മംഗലത്ത് ചിട്ടി ഫണ്ട് എന്ന പേരിൽ ചിട്ടി നടത്തി നാട്ടുകാരെ പറ്റിച്ച പ്രതിയാണ് ഇപ്പോൾ വിസ തട്ടിപ്പുമായി വിലസുന്നത്.
ഇയാൾക്കെതിരെ ജില്ലക്ക് അകത്തും പുറത്തുമായി നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഇപ്പോൾ ഇയാൾക്കെതിരെ വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണംതട്ടിയ സംഭവത്തിലാണ് യുവാവ് കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. കോന്നി ശ്രീ നിലയം വീട്ടിൽ സുരേഷ് വി എസ് ആണ് കോന്നിയിൽ താമസക്കാരനായ വെളിയം സ്വദേശി ബിനീഷ് ബാബുവിനെതിരെ കോന്നി പോലീസിൽ പരത്തി നൽകിയത്. ഗ്രീസിൽ ലാബ് ടെക്‌നീഷ്യൻ ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 431000 രൂപ വാങ്ങി ജോലി നൽകാതെ കബളിപ്പിച്ചു എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.പണം വാങ്ങിയ ശേഷം ഇയാൾ ബെൽഗ്രെഡ് എന്ന സ്ഥലത്തേയ്ക്ക് സുരേഷിനെ അയച്ചു. എന്നാൽ അവിടെ എയർപോർട്ടിൽ ഇറങ്ങയതിന് ശേഷമാണ് ഇയാൾ തന്നു വിട്ട രേഖകൾ എല്ലാം വ്യാജമായിരുന്നു എന്ന് തിരിച്ചറിയുന്നത്. തുടർന്ന് സുരേഷിനെ അവിടെ ജയിലിൽ പാർപ്പിക്കുകയും പിന്നീട് ഡീ പോർട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ഈ വിവരങ്ങൾ കാണിച്ച് ഇയാൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും പോലീസ് ഇടപെട്ട കരാർ മുഖാന്തിരം 2,84000 രൂപ തിരികെ നൽകാമെന്നും ഇത് ഒക്ടോബർ, നവംബർ, ഡിസംബർ, മാസങ്ങളിൽ അതാത് മാസം അവസാനത്തിന് മുൻപ് മൂന്ന് ഘഡുക്കളായി തന്നു തീർക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് അൻപതിനായിരം രൂപ ഇയാൾ പരാതിക്കാരനെ എൽപ്പിക്കുയും ബാക്കി തുകയായ 284000 രൂപ മധ്യസ്ഥരുടെയും പോലീസിന്റെയും അറിവോടെ ഡിസംബർ 31 ന് മുൻപായി തന്നു തീർക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
എന്നാൽ ഇയാൾ ഈ തുക തിരികെ നൽകിയില്ല എന്ന് മാത്രമല്ല തന്നെയും കുടുംബത്തെയും പ്രതി അവഹേളിച്ചതായും പരാതിക്കാരൻ പറയുന്നു.ഇയാൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കോന്നി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സുരേഷ്.എന്നാൽ വിഷയത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് തയാറായിട്ടില്ലെന്നും സുരേഷ് പറയുന്നു. മുൻപ് ചിട്ടി നടത്തി പണം തട്ടിയ സംഭവത്തിലും പോലീസ് ഇയാൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തിരുന്നു.
English Summary: The accused who was arrested for cheating is active in visa fraud
You may also like this video also