Site iconSite icon Janayugom Online

മാതാപിതാക്കളെ കാണാന്‍ പരോളിലിറങ്ങിയ പ്രതി രക്ഷപ്പെട്ടു

policepolice

പൊലീസ് സംരക്ഷണയില്‍ താത്കാലില്‍ പരോളില്‍ എത്തിയ പ്രതി രക്ഷപ്പെട്ടു. രാജാക്കാട് പൊന്മുടി സ്വാദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപെട്ടത്. മാതാപിതാക്കളെ കാണണമെന്ന ആവിശ്യപ്രകാരം പൊലീസ് സംരക്ഷണയില്‍ താല്‍ക്കാലിക പരോള്‍ അനുവദിച്ച കൊലക്കേസ് പ്രതി രക്ഷപെട്ടു. 2015‑ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാത കേസിലെ പ്രതിയാണ് ജോമോന്‍. 

കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്റര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ പരോളിന് അനുമതി തേടുകയും എന്നാല്‍ പരോള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയില്‍ താല്‍ക്കാലിക പരോള്‍ അനുവദിക്കുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത് ഇവിടെ നിന്നും പൊലീസ് ഉദ്യോഗസഥരുടെ കണ്ണ് വെട്ടിച്ചു പ്രതി രക്ഷപെടുകയായിരുന്നു. രാജാക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Eng­lish Summary:The accused, who was on parole under police pro­tec­tion, escaped
You may also like this video

Exit mobile version