അതിജീവനത്തിനായി ആദിവാസികള്‍ കുറുന്തോട്ടികള്‍ തേടാന്‍ തുടങ്ങി. റോഡ് വക്കിലും, പുഴയോരത്തുമാണ് കുറുന്തോട്ടി ചെടികള്‍ തേടി ആദിവാസികള്‍ എത്തുന്നുന്നത്. കോവിഡ്ക്കാലത്തെ അതിജീവനത്തിനായി വിവിധ തരത്തിലുള്ള പ്രകൃതി നല്‍കിയ പച്ചമരുന്നുകള്‍ തേടി ആദിവാസി സമൂഹം രംഗത്ത് ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. വൃദ്ധരും, മുതിര്‍ന്നവരും കുട്ടികളുമടക്കം ഇത്തരം പച്ചമരുന്നുകളുടെ വേര് തേടി പോകുന്നത് പരമ്പരഗതമായ രീതിയാണ്. പ്രകൃതി നല്‍കിയ പച്ചമരുന്നുകള്‍ ക്ക് വിപണിയില്‍ നല്ല വിലലഭിക്കുമെങ്കിലും മരുന്ന് എത്തിക്കുന്ന ആദിവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാറില്ല. തുച്ഛമായ വിലയാണ് ഇവര്‍ക്ക് കടകളില്‍ നിന്നും ലഭിക്കുന്നത്.
കൃത്യമായ വിലയെ കുറിച്ചുള്ള അജ്ഞതയെയാണ് കച്ചവടക്കാര്‍ ഇവരെ ചൂഷണം ചെയ്യുന്നത്. രാവിലെ മുതല്‍ ഉച്ചവരെ കഠിനാദ്ധ്വാനം ചെയ്താണ് ഭൂമിയില്‍ നിന്നും വേരുകള്‍ പറിച്ചേടുക്കുന്നത്. ശരാശരി ഒരാള്‍ക്ക് 3 മുതല്‍ 5 കിലോ വരെയാണ് വേരുകള്‍ ശേഖരിക്കാന്‍ കഴിയുന്നത്. കിലോയ്ക്ക് 100 രൂപ വരെ ചിലപ്പോള്‍ വില കിട്ടുമെന്ന് ഇവര്‍ പറയുന്നു. ആയുര്‍വേദ കടകളിലാണ് വേരുകള്‍ എത്തിച്ച് നല്‍കുന്നത് .പല വിധ ഔഷധങ്ങള്‍ക്കും ഈ വേര്പ്രയോജനപ്പെടുത്തുമെന്നതിനാല്‍ വിപണിയില്‍ ആവശ്യക്കാരും ഏറെയാണ്. കാര്‍ഷിക മേഖലയിലെ അവസാനിച്ചതോടെയാണ് ആദിവാസികള്‍ ഈ മേഖലയിലേക്ക് തിരിഞ്ഞത്. കറുന്തോട്ടി വേരുകള്‍ മാത്രമല്ല പല തരത്തിലുള്ള ഔഷധമൂല്യങ്ങളുള്ള കായ്കനികളും ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട് അധ്വാനത്തിനുള്ള മതിയ പ്രതിഫലം ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്കുള്ളത്.
english summary;The adivasis are looking for Kurunthotti for survival
you may also like this video;